Total Pageviews

Thursday 13 March 2014

ആര്‍എസ്പി കോണ്‍ഗ്രസില്‍ എത്തിയതില്‍ കൗതുകം: ആര്‍. ചന്ദ്രശേ­ഖ­രന്‍


കോണ്‍ഗ്രസിനെ പുലഭ്യം പറഞ്ഞുനടന്നിരുന്ന ആര്‍എസ്­പിക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനോടു താല്‍പര്യം വന്നതില്‍ കൗതുകമുണ്്‌ടെന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേ­ഖരന്‍ പ­റഞ്ഞു.

ആര്‍എസ്പിക്ക് കൊല്ലം സീറ്റു നല്‍കാന്‍ തീരുമാനിച്ചതില്‍ ചന്ദ്രശേഖരന്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആര്‍എസ്പിയെ ഘടകകക്ഷിയായി യുഡിഎഫ് സ്വീകരിച്ചിട്ടും മുന്‍നിലപാടില്‍ നിന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് മാറിയിട്ടില്ലന്നാണ് വാക്കുകളില്‍ നിന്നും വ്യക്തമാകുന്ന­ത്. read more

പി.സി. ചാക്കോ തൃശൂരില്‍ മത്സരിക്കും

ന്യൂഡല്‍ഹി: തൃശൂരില്‍ പി.സി. ചാക്കോയെത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. ഗ്രൂപ്പിനതീതമായി ചാക്കോയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാന്‍ഡ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേരത്തേ തൃശൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് പിസി ചാക്കോ ഹൈക്കമാന്‍ഡിനെ അറിയിച്ചിരു­ന്നു.
read more

Wednesday 12 March 2014

അഭിസാരികയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യമില: സുധാകരന്‍

കണ്ണൂര്‍: നിയമം കയ്യിലെടുക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചാല്‍ കളിമാറുമെന്ന് കെ. സുധാകരന്‍ എംപി. കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ളക്കുട്ടി കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അദ്ദേഹത്തെ കോടതിയും പാര്‍ട്ടിയും ശിക്ഷിക്കും. കേസ് പോലീസ് അന്വേഷിക്കട്ടെയെന്നും സുധാകരന്‍ അറിയിച്ചു.

നിരവധി സിപിഎം നേതാക്കന്മാര്‍ക്കെതിരേയും പീഡനാരോപണങ്ങള്‍ വന്നിട്ടുണ്ട്. ഒരു അഭിസാരികയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നും സുധാകരന്‍ പ­റഞ്ഞു. news courtesy www.deepika.com

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തീരുമാ­ന­മാ­കാതെ തൃ­ശൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. കേരള കോണ്‍ഗ്രസ് അവകാശമുന്നയിച്ച ഇടുക്കി സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ പി.ടി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാര്‍ വീണ്ടും സ്ഥാനാര്‍ഥികളാകും. കൊല്ലത്ത് പീതാംബരരക്കുറുപ്പിനെ ഒഴിവാക്കി എന്‍.കെ പ്രേമചന്ദ്രന് സീറ്റ് നല്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

ഇപ്പോഴത്തെ ധാരണയനുസരിച്ച് സിറ്റിംഗ് എംപിമാരായ ശശി തരൂര്‍(തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), പ്രഫ. കെ.വി. തോമസ് (എറണാകുളം), കെ.പി. ധനപാലന്‍(ചാലക്കുടി), എം.കെ. രാഘവന്‍(കോഴിക്കോട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം.ഐ. ഷാനവാസ് (വയനാട്), കെ. സുധാകരന്‍ (കണ്ണൂര്‍) എന്നിവര്‍ അതാത് മണ്ഡലങ്ങളില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമയം, പി.സി. ചാക്കോയുടെ സീറ്റായ തൃശൂരിന്റെ കാര്യത്തില്‍ തീരുമാനമാ­യില്ല. read more

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു ജവാന്മാരുടെ ആശ്രിതര്‍ക്ക് മധ്യപ്രദേശ് 10 ലക്ഷം വീതം നല്കും

ഭോപ്പാല്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശികളായ ജവാന്മാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സംസ്ഥാന ബഹുമതികളോടെ അന്ത്യാഞ്ജലി നല്കാനും സാറ്റ്‌ന, മൊറീന, അനുപ്പൂര്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മന്‍മോഹന്‍ സിംഗ് പരിഹാര്‍, നഹാര്‍ സിംഗ്, ശോഭ്‌നാഥ് റാത്തോര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച­ത്.
read more at www.deepika.com

Monday 10 March 2014

പഴകേണ്ട, മൂന്ന് ദിവസംകൊണ്ട് വീഞ്ഞ് തയ്യാര്‍

വാഷിങ്ടണ്‍: പഴകുംതോറും വീഞ്ഞിന് ലഹരി കൂടുമെന്നാണ് ചൊല്ല്. കൂടുതല്‍ ലഹരിക്കായി വീഞ്ഞ് തയ്യാറാക്കിയ ശേഷം കാത്തിരുന്ന് മുഷിയേണ്ട. ഗംഭീര വീഞ്ഞ് മൂന്ന് ദിവസംകൊണ്ട് തയ്യാറാക്കിത്തരുന്ന യന്ത്രം റെഡി.

'അത്ഭുത യന്ത്രം' എന്നാണ് ഇതിന്റെ പേര്. വെള്ളത്തിന് പുറമെ മുന്തിരി മിശ്രിതം, യീസ്റ്റ് എന്നിവയും ചില പ്രത്യേക രാസവസ്തുക്കളും ഉപയോഗിച്ചാണ് യന്ത്രം വീഞ്ഞ് ഉണ്ടാക്കുന്നത്. യന്ത്രത്തിലെ പ്രത്യേക അറയില്‍ ഇവയെല്ലാം ഒരുമിപ്പിച്ച ശേഷം വാറ്റിയെടുത്താല്‍ വീഞ്ഞ് തയ്യാര്‍. രണ്ട് തവണ വാറ്റല്‍ പ്രക്രിയ നടക്കും. മൊബൈല്‍ ഫോണിലുടെ ഇതിന്റെ പുരോഗതി അറിയുന്നതിന് പ്രത്യേക ആപ്ലിക്കേഷനും യന്ത്രത്തില്‍ ഉണ്ട്. ബ്ലൂടൂത്ത് വഴിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. read more at www.mathrubhumi.com

തൃശൂര്‍: തട്ടിപ്പിന്റെ തട്ടകം


മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്ന ഓമനപ്പേരില്‍ ജില്ലയില്‍ നടന്ന മണി ചെയിന്‍ ഇടപാടുകളില്‍ ഒട്ടേറെപ്പേര്‍ക്കു പണം നഷ്ടപ്പെട്ടു. അതിനു പുറമെ ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ പദ്ധതിയില്‍ ചേര്‍ത്ത് അവരെ ശത്രുക്കളാക്കിയതിന്റെ നൊമ്പരവും. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പരമ്പര.

മറ്റുള്ളവരെ മുതലാളിമാരാക്കാനും കുറേപ്പേര്‍ക്ക് വന്‍തുക ലാഭമുണ്ടാക്കിക്കൊടുക്കാനും വേണ്ടി ആരെങ്കിലും പദ്ധതി ആവിഷ്കരിക്കുമോ? ഇല്ലെന്നാണ് നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ തുടര്‍ന്നു വായിക്കുക...