Total Pageviews

Thursday, 13 March 2014

ആര്‍എസ്പി കോണ്‍ഗ്രസില്‍ എത്തിയതില്‍ കൗതുകം: ആര്‍. ചന്ദ്രശേ­ഖ­രന്‍


കോണ്‍ഗ്രസിനെ പുലഭ്യം പറഞ്ഞുനടന്നിരുന്ന ആര്‍എസ്­പിക്ക് ഇപ്പോള്‍ കോണ്‍ഗ്രസിനോടു താല്‍പര്യം വന്നതില്‍ കൗതുകമുണ്്‌ടെന്നു ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേ­ഖരന്‍ പ­റഞ്ഞു.

ആര്‍എസ്പിക്ക് കൊല്ലം സീറ്റു നല്‍കാന്‍ തീരുമാനിച്ചതില്‍ ചന്ദ്രശേഖരന്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആര്‍എസ്പിയെ ഘടകകക്ഷിയായി യുഡിഎഫ് സ്വീകരിച്ചിട്ടും മുന്‍നിലപാടില്‍ നിന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് മാറിയിട്ടില്ലന്നാണ് വാക്കുകളില്‍ നിന്നും വ്യക്തമാകുന്ന­ത്. read more

പി.സി. ചാക്കോ തൃശൂരില്‍ മത്സരിക്കും

ന്യൂഡല്‍ഹി: തൃശൂരില്‍ പി.സി. ചാക്കോയെത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. ഗ്രൂപ്പിനതീതമായി ചാക്കോയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഹൈക്കമാന്‍ഡ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നേരത്തേ തൃശൂരില്‍ മത്സരിക്കാന്‍ തയാറാണെന്ന് പിസി ചാക്കോ ഹൈക്കമാന്‍ഡിനെ അറിയിച്ചിരു­ന്നു.
read more

Wednesday, 12 March 2014

അഭിസാരികയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യമില: സുധാകരന്‍

കണ്ണൂര്‍: നിയമം കയ്യിലെടുക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചാല്‍ കളിമാറുമെന്ന് കെ. സുധാകരന്‍ എംപി. കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ളക്കുട്ടി കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അദ്ദേഹത്തെ കോടതിയും പാര്‍ട്ടിയും ശിക്ഷിക്കും. കേസ് പോലീസ് അന്വേഷിക്കട്ടെയെന്നും സുധാകരന്‍ അറിയിച്ചു.

നിരവധി സിപിഎം നേതാക്കന്മാര്‍ക്കെതിരേയും പീഡനാരോപണങ്ങള്‍ വന്നിട്ടുണ്ട്. ഒരു അഭിസാരികയുടെ വാക്കുകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നും സുധാകരന്‍ പ­റഞ്ഞു. news courtesy www.deepika.com

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തീരുമാ­ന­മാ­കാതെ തൃ­ശൂര്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. കേരള കോണ്‍ഗ്രസ് അവകാശമുന്നയിച്ച ഇടുക്കി സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ പി.ടി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാര്‍ വീണ്ടും സ്ഥാനാര്‍ഥികളാകും. കൊല്ലത്ത് പീതാംബരരക്കുറുപ്പിനെ ഒഴിവാക്കി എന്‍.കെ പ്രേമചന്ദ്രന് സീറ്റ് നല്കാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

ഇപ്പോഴത്തെ ധാരണയനുസരിച്ച് സിറ്റിംഗ് എംപിമാരായ ശശി തരൂര്‍(തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാല്‍ (ആലപ്പുഴ), പ്രഫ. കെ.വി. തോമസ് (എറണാകുളം), കെ.പി. ധനപാലന്‍(ചാലക്കുടി), എം.കെ. രാഘവന്‍(കോഴിക്കോട്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം.ഐ. ഷാനവാസ് (വയനാട്), കെ. സുധാകരന്‍ (കണ്ണൂര്‍) എന്നിവര്‍ അതാത് മണ്ഡലങ്ങളില്‍ നിന്ന് വീണ്ടും ജനവിധി തേടും. അതേസമയം, പി.സി. ചാക്കോയുടെ സീറ്റായ തൃശൂരിന്റെ കാര്യത്തില്‍ തീരുമാനമാ­യില്ല. read more

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു ജവാന്മാരുടെ ആശ്രിതര്‍ക്ക് മധ്യപ്രദേശ് 10 ലക്ഷം വീതം നല്കും

ഭോപ്പാല്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശികളായ ജവാന്മാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സംസ്ഥാന ബഹുമതികളോടെ അന്ത്യാഞ്ജലി നല്കാനും സാറ്റ്‌ന, മൊറീന, അനുപ്പൂര്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മന്‍മോഹന്‍ സിംഗ് പരിഹാര്‍, നഹാര്‍ സിംഗ്, ശോഭ്‌നാഥ് റാത്തോര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച­ത്.
read more at www.deepika.com

Monday, 10 March 2014

പഴകേണ്ട, മൂന്ന് ദിവസംകൊണ്ട് വീഞ്ഞ് തയ്യാര്‍

വാഷിങ്ടണ്‍: പഴകുംതോറും വീഞ്ഞിന് ലഹരി കൂടുമെന്നാണ് ചൊല്ല്. കൂടുതല്‍ ലഹരിക്കായി വീഞ്ഞ് തയ്യാറാക്കിയ ശേഷം കാത്തിരുന്ന് മുഷിയേണ്ട. ഗംഭീര വീഞ്ഞ് മൂന്ന് ദിവസംകൊണ്ട് തയ്യാറാക്കിത്തരുന്ന യന്ത്രം റെഡി.

'അത്ഭുത യന്ത്രം' എന്നാണ് ഇതിന്റെ പേര്. വെള്ളത്തിന് പുറമെ മുന്തിരി മിശ്രിതം, യീസ്റ്റ് എന്നിവയും ചില പ്രത്യേക രാസവസ്തുക്കളും ഉപയോഗിച്ചാണ് യന്ത്രം വീഞ്ഞ് ഉണ്ടാക്കുന്നത്. യന്ത്രത്തിലെ പ്രത്യേക അറയില്‍ ഇവയെല്ലാം ഒരുമിപ്പിച്ച ശേഷം വാറ്റിയെടുത്താല്‍ വീഞ്ഞ് തയ്യാര്‍. രണ്ട് തവണ വാറ്റല്‍ പ്രക്രിയ നടക്കും. മൊബൈല്‍ ഫോണിലുടെ ഇതിന്റെ പുരോഗതി അറിയുന്നതിന് പ്രത്യേക ആപ്ലിക്കേഷനും യന്ത്രത്തില്‍ ഉണ്ട്. ബ്ലൂടൂത്ത് വഴിയാണ് ആപ്പിന്റെ പ്രവര്‍ത്തനം. read more at www.mathrubhumi.com

തൃശൂര്‍: തട്ടിപ്പിന്റെ തട്ടകം


മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്ന ഓമനപ്പേരില്‍ ജില്ലയില്‍ നടന്ന മണി ചെയിന്‍ ഇടപാടുകളില്‍ ഒട്ടേറെപ്പേര്‍ക്കു പണം നഷ്ടപ്പെട്ടു. അതിനു പുറമെ ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ പദ്ധതിയില്‍ ചേര്‍ത്ത് അവരെ ശത്രുക്കളാക്കിയതിന്റെ നൊമ്പരവും. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പരമ്പര.

മറ്റുള്ളവരെ മുതലാളിമാരാക്കാനും കുറേപ്പേര്‍ക്ക് വന്‍തുക ലാഭമുണ്ടാക്കിക്കൊടുക്കാനും വേണ്ടി ആരെങ്കിലും പദ്ധതി ആവിഷ്കരിക്കുമോ? ഇല്ലെന്നാണ് നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ തുടര്‍ന്നു വായിക്കുക...

വീടൊരുക്കാം; സ്വപ്നം പോ­ലെ

വീട് ഒരു സ്വപ്നമാണ്. ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ഏറെനാളത്തെ സ്വപ്നമാണു വീടായി മാറുന്നത്. ഒരുപാടു സ്വപ്നം കണ്ടും വീടുകള്‍ കണ്ടും ആശയങ്ങള്‍ പങ്കുവച്ചുമാണ് ഓരോ വീടും പൂര്‍ത്തിയാവുന്നത്. വീടിന്റെ അകത്തളങ്ങള്‍, ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്, ഫ്‌ളോര്‍... എല്ലാറ്റിനുമുണ്ട് അഴകുനിറയുന്ന സ്വപ്നങ്ങള്‍.

സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള പൊരുത്തപ്പെടല്‍ കൂടിയാണു വീടുനിര്‍മാണം. വീടിന്റെ പുറംമോടിപോലെ തന്നെ പ്രധാനമാണ് അകത്തളങ്ങള്‍ മനോഹരമാക്കുന്നതും. എപ്പോഴും മനസിന് ഉണര്‍വു നല്കുന്നതും നമ്മുടെ കാലാവസ്ഥയ്ക്കും ജീവിത രീതിക്കും ഇണങ്ങുന്ന രീതിയിലുമായിരിക്കണം വീടിന്റെ അകത്തളങ്ങള്‍ തയാറാക്കേണ്ടത്. വീട്ടിലെ മുറികളുടെ ഉപയോഗമനുസരിച്ചും താമസിക്കുന്ന ആളുകളുടെ അഭിരുചിക്കനസരിച്ചും പ്രത്യേകമായിട്ടുവേണം ഇന്റീരിയര്‍ തയ്യാറാക്കാന്‍. താമസിക്കുന്നവരുടെ അഭിരുചികള്‍ക്കായിരിക്കണം ഇന്റീരിയര്‍ ഡെക്കറേഷനില്‍ പ്രാധാന്യം കല്പിക്കേണ്ട­ത്. read more

കൊച്ചി വിമാനത്താവളത്തില്‍ 500 ഗ്രാം സ്വര്‍ണ റിബണ്‍ പിടികൂടി

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ റിബണാക്കിക്കൊണ്ടുവന്ന 500 ഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നും എമിറേറ്റ്‌സിന്റെ ഇ.കെ 532-ാം നമ്പര്‍ ഫ്‌ളൈറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.05ന് വന്ന കാസര്‍കോഡ് സ്വദേശി സിറാജുദിനാണ് സ്വര്‍ണ റിബണുമായി വന്നത്. സിറാജിനെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ് നവാസ് പ­റഞ്ഞു. read more

ഇന്നസെന്റ് തകര്‍ക്കും, സംശയം വേണ്ടെന്ന് സത്യന്‍ അന്തിക്കാട്; ബോണസ് കിട്ടിയ ജീവിതം ജനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കും

തൃശൂര്‍: ചാലക്കുടിയില്‍ ഇന്നസെന്റ് ജയിച്ചാല്‍ പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇന്നസെന്റിന് ജയിക്കാന്‍ സിനിമാക്കാരുടേയൊന്നും സഹായം വേണ്ടിവരില്ലെന്നും ചാലക്കുടിക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇന്നസെന്റ് നിഷ്പ്രയാസം ജയിക്കുമെന്നും സത്യന്‍ അന്തിക്കാട് 'രാഷ്ട്രദീപിക'യോട് പറഞ്ഞു. രാഷ്ട്രീയത്തിലൂടെ പേരെടുക്കേണ്ട ആവശ്യം ഇന്നസെന്റിനില്ല.  read more

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരേയുള്ള കേസുകള്‍: വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രമിനല്‍, അഴിമതി കേസുകളില്‍ പ്രതികളായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കീഴ്‌ക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ ഉത്തരവ്. കുറ്റപത്രം നല്‍കി ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ കാരണം ബന്ധപ്പെട്ട ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ആര്‍.എം.ലോധയും കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. read more

Saturday, 8 March 2014

ആര്‍ എസ് പി ഇടതുമുന്നണി വിട്ടു; കൊല്ലത്ത് ഒറ്റക്ക് മത്സരിക്കും

കൊല്ലം: ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ഉള്‍പ്പെട്ട ആര്‍.എസ്.പി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ എല്‍.ഡി.എഫുമായി ഇനി ഉഭയകക്ഷി ചര്‍ച്ച വേണ്ടെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. ഇടതുമുന്നണി വിടാനുള്ള തീരുമാനത്തിനും സംസ്ഥാന സമിതി അംഗീകാരം നല്‍കി. എന്‍ കെ പ്രേമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി. more

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനം തിരഞ്ഞെടുപ്പിനു ശേഷമെന്നു സൂചന

ന്യൂഡല്‍ഹി* കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം തിരഞ്ഞെടുപ്പിനു ശേഷമെന്നു സൂചന. വിജ്ഞാപനം മാതൃകാ പെരുമാറ്റച്ചട്ടത്തിന് എതിരാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍. ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ പ്രാഥമിക വിലയിരുത്തലാണിത്. more

ഹാങ്ഓവര്‍ തിയറ്ററുകളിലെത്തി

ശിഷ്യന്റെ മഹത്വമാണ് ഒരു ഗുരുവിനു ലഭിക്കുന്ന മൂല്യമുളള ദക്ഷിണ. പ്രശസ്ത സംവിധായകനായ കമലിന്റെ ശിഷ്യന്മാരായ ദിലീപ്, ലാല്‍ ജോസ്, അക്കു അക്ബര്‍, ആഷിക് അബു, സുഗീത് തുടങ്ങിയവരെല്ലാം ഗുരുത്വം നേടി കീര്‍ത്തിയാര്‍ജിച്ചവരാണ്. ഇപ്പോഴിതാ കമലിന്റെ മറ്റൊരു ശിഷ്യന്‍ ശ്രീജിത് സുകുമാരന്‍ തന്റെ ആദ്യചിത്രവുമായി ഇന്നലെ പ്രേക്ഷകന്റെ മുന്നിലെത്തിയിരിക്കു­ന്നു. more

ബിജെപി 58 സ്ഥാനാര്‍ഥികളെ പ്രഖ്യാ­പിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ബിജെപിയുടെ 58 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. ഒ. രാജഗോപാല്‍ തിരുവനന്തപുരത്തും കെ. സുരേന്ദ്രന്‍ കാസര്‍ഗോട്ടും എ.എന്‍. രാധാകൃഷ്ണന്‍ എറണാകുളത്തും മത്സരിക്കും. സംസ്ഥാന കമ്മിറ്റി നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നാണ് കേന്ദ്രനേതൃത്വം പട്ടിക പുറത്തുവിട്ടത്. കേരളത്തില്‍ നിന്നുള്ള മറ്റു സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് ഇവരെയും ദേശീയ നേതൃത്വം സ്ഥാനാര്‍ഥികളായി പ്രഖ്യാപി­ക്കും. more

കാഠ്മണ്ഡു വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് തീപി­ടി­ച്ചു

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി-കാഠ്മണ്ഡു ഇന്‍ഡിഗോ വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും രക്ഷപെടുത്തി. 170 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്റെ വലത് ഭാഗത്താണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. വളരെ പെട്ടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. more news

ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്യരുതെന്ന് ആര്‍എസ്പിയോട് പിണ­റാ­യി

തിരുവനന്തപുരം: ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്യരുതെന്ന് ആര്‍എസ്പി നേതൃത്വത്തോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭ്യര്‍ഥന. സീറ്റ് വിഭജന വിഷയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. വികാരത്തിന് അടിമപ്പെട്ട് ആര്‍എസ്പി ഒന്നും ചെയ്യരുതെന്നും പിണറായി വിജയന്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
more

Friday, 7 March 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വിജ്ഞാപനം തയ്യാറായി

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ വിജ്ഞാപനം തയ്യാറായി. പരിസ്ഥിതി വകുപ്പ് ജോയിന്റ്
സെക്രട്ടറിയാണ് വിജ്ഞാപനം തയ്യാറാക്കിയത്.

അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി വകുപ്പ് നിയമ വകുപ്പിന് കൈമാറി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായമനുസരിച്ച് വിജ്ഞാപനം പുറത്തിറക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കേണ്ടതുണ്ട്. ഈ നിയമ നടപടികള്‍ക്ക് ശേഷമായിരിക്കും വിജ്ഞാപനം പുറത്തിറങ്ങുക.   more

മോദിയെ സന്ദര്‍ശിക്കാനെത്തിയ കെജ്‌രിവാളിനെ തടഞ്ഞു

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം വീണ്ടും സംഘര്‍ഷത്തിന്റെ വക്കിലെത്തി. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മുന്‍കൂട്ടി അനുമതി വാങ്ങാതെ മോദിയെ സന്ദര്‍ശിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. more

ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേട്: വി­ന­യന്‍

കൊച്ചി: നടന്‍ ഇന്നസെന്റിനെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയ സിപിഎം നടപടിക്കെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേടുകൊണ്ടാണെന്ന് വിനയന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് വിനയന്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
read more

എല്‍ഡിഎഫുമായി ചര്‍ച്ച തുടങ്ങിയെന്ന് ഗൗ­രിയമ്മ

ആലപ്പുഴ: ജെഎസ്എസ് എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന് കെ.ആര്‍.ഗൗരിയമ്മ. എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ ജെഎസ്എസ് കത്തു നല്‍കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി രണ്ടു തവണ ഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഗൗരിയമ്മ വ്യക്തമാക്കി. read more

ടിപി വധം: അന്വേഷണ റിപ്പോര്‍ട്ടിനു തൊട്ടുമുമ്പ് സിപിഎമ്മിന്റെ പ്രതിനിധിസംഘം പ്രതികളെ ജയിലില്‍ സന്ദര്‍­ശിച്ചു

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുമുമ്പ് പാര്‍ട്ടി നേതൃത്വത്തെ പ്രതിനിധീകരിച്ച് നാലംഗ സംഘം പ്രതികളായ കെ.സി. രാമചന്ദ്രനെയും പി.കെ. കുഞ്ഞനന്തനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദത്തിലേ­ക്ക്.
read more