ഭോപ്പാല്‍: ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മധ്യപ്രദേശ് സ്വദേശികളായ ജവാന്മാരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സംസ്ഥാന ബഹുമതികളോടെ അന്ത്യാഞ്ജലി നല്കാനും സാറ്റ്‌ന, മൊറീന, അനുപ്പൂര്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മന്‍മോഹന്‍ സിംഗ് പരിഹാര്‍, നഹാര്‍ സിംഗ്, ശോഭ്‌നാഥ് റാത്തോര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
read more at www.deepika.com
read more at www.deepika.com

No comments:
Post a Comment