Total Pageviews

Monday, 10 March 2014

തൃശൂര്‍: തട്ടിപ്പിന്റെ തട്ടകം


മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എന്ന ഓമനപ്പേരില്‍ ജില്ലയില്‍ നടന്ന മണി ചെയിന്‍ ഇടപാടുകളില്‍ ഒട്ടേറെപ്പേര്‍ക്കു പണം നഷ്ടപ്പെട്ടു. അതിനു പുറമെ ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ പദ്ധതിയില്‍ ചേര്‍ത്ത് അവരെ ശത്രുക്കളാക്കിയതിന്റെ നൊമ്പരവും. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പരമ്പര.

മറ്റുള്ളവരെ മുതലാളിമാരാക്കാനും കുറേപ്പേര്‍ക്ക് വന്‍തുക ലാഭമുണ്ടാക്കിക്കൊടുക്കാനും വേണ്ടി ആരെങ്കിലും പദ്ധതി ആവിഷ്കരിക്കുമോ? ഇല്ലെന്നാണ് നിങ്ങള്‍ക്കു തോന്നുന്നതെങ്കില്‍ തുടര്‍ന്നു വായിക്കുക...
ഇതാ 5,000 രൂപ വിലയുള്ള ഈ റഫ്രിജറേറ്റര്‍ ഇപ്പോള്‍ 11,000 രൂപയ്ക്ക് വാങ്ങിക്കോളൂ... 10 മാസം കഴിയുമ്പോള്‍ നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ഒരു കാറ് വാങ്ങാം... ആ കാറ് പാര്‍ക്ക് ചെയ്യാന്‍ ഒരു ഫïാറ്റ് വേണ്ടേ...? 10,000 രൂപയ്ക്ക് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ രണ്ടു വര്‍ഷത്തിനകം ഗുരുവായൂരില്‍ ഫïാറ്റ് സ്വന്തമാക്കാം...  കാറിന് പെട്രേളടിക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട, വെറും 9,250 രൂപ തന്നാല്‍ ആഴ്ചയില്‍ 3,000 രൂപ വീതം ലാഭം കിട്ടുന്ന ഭൂമിക്കച്ചവടമുണ്ട്.
read more at www.manoramaonline.com

No comments:

Post a Comment