വീട് ഒരു സ്വപ്നമാണ്. ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ഏറെനാളത്തെ സ്വപ്നമാണു വീടായി മാറുന്നത്. ഒരുപാടു സ്വപ്നം കണ്ടും വീടുകള്‍ കണ്ടും ആശയങ്ങള്‍ പങ്കുവച്ചുമാണ് ഓരോ വീടും പൂര്‍ത്തിയാവുന്നത്. വീടിന്റെ അകത്തളങ്ങള്‍, ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, ബാത്ത്‌റൂം ഫിറ്റിംഗ്‌സ്, ഫ്‌ളോര്‍... എല്ലാറ്റിനുമുണ്ട് അഴകുനിറയുന്ന സ്വപ്നങ്ങള്‍.
സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള പൊരുത്തപ്പെടല്‍ കൂടിയാണു വീടുനിര്‍മാണം. വീടിന്റെ പുറംമോടിപോലെ തന്നെ പ്രധാനമാണ് അകത്തളങ്ങള്‍ മനോഹരമാക്കുന്നതും. എപ്പോഴും മനസിന് ഉണര്‍വു നല്കുന്നതും നമ്മുടെ കാലാവസ്ഥയ്ക്കും ജീവിത രീതിക്കും ഇണങ്ങുന്ന രീതിയിലുമായിരിക്കണം വീടിന്റെ അകത്തളങ്ങള്‍ തയാറാക്കേണ്ടത്. വീട്ടിലെ മുറികളുടെ ഉപയോഗമനുസരിച്ചും താമസിക്കുന്ന ആളുകളുടെ അഭിരുചിക്കനസരിച്ചും പ്രത്യേകമായിട്ടുവേണം ഇന്റീരിയര്‍ തയ്യാറാക്കാന്‍. താമസിക്കുന്നവരുടെ അഭിരുചികള്‍ക്കായിരിക്കണം ഇന്റീരിയര്‍ ഡെക്കറേഷനില്‍ പ്രാധാന്യം കല്പിക്കേണ്ടത്. read more

No comments:
Post a Comment